കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി .സതീദേവി. . ഇരകൾ പരാതി കൊടുക്കാൻ തയാറായാലേ നടപടി എടുക്കാൻ കഴിയൂവെന്നും സതീദേവി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെയുള്ള നിലപാട്. പരാതിക്കാർക്ക് നീതി കൊടുക്കാൻ സർക്കാർ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.
കേസെടുക്കാനുള്ള നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. ആത്മധൈര്യത്തോടെ പരാതിപ്പെടാൻ ഇവിടെ നിയമവ്യവസ്ഥ ഉണ്ടെന്നും സതീദേവി പ്രതികരിച്ചു
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയാ കേസെടുക്കുന്നതില്‍ നിയമതടസമില്ലെന്നായിരുന്നു മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ പ്രതികരണം. പരിഷ്കരിച്ച നിയമങ്ങള്‍ നിലവിലുണ്ട്. പരാതിയില്ലെങ്കിലും കേസെടുക്കാന്‍ നിയമമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
Chairperson of Women's Commission said that a case cannot be filed voluntarily.